Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marathon And Rally

Ernakulam

ല​ഹ​രി വി​രു​ദ്ധ മാ​ര​ത്ത​ണും റാ​ലി​യും

ആ​ലു​വ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് പി​ന്തു​ണ​യു​മാ​യി ആ​ലു​വ ജ്യോ​തി​നി​വാ​സ് പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ മാ​ര​ത്ത​ണും റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും മാ​ര​ത്ത​ണി​ലും റാ​ലി​യി​ലും പ​ങ്കെ​ടു​ത്തു.

വ​ല്യ​പ്പ​ൻ​പ​ടി​യി​ൽ ആ​ലു​വ ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സ് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ. മു​ജീ​ബ്, പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മെ​മ്പ​ർ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഉ​ദ​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റാ​ലി ആ​ലു​വ യു.​സി. കോ​ള​ജ് കാ​മ്പ​സി​ലെ​ത്തി​യ​പ്പോ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മി​നി ആ​ലി​സ് സ​ന്ദേ​ശം ന​ൽ​കി. ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ഫ്ലാ​ഷ് മോ​ബും തെ​രു​വു​നാ​ട​ക​വും അ​വ​ത​രി​പ്പി​ച്ചു. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

Latest News

Corehub Up